സജന്‍ പ്രകാശ്​ പുറത്ത്​

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ടോക്യോ: നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ്​ പുറത്ത്​. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലാണ്​ സജന്‍ മത്സരിച്ചത്​. ഹീറ്റ്​സില്‍ രണ്ടാമതായി ഫിനിഷ്​ ചെയ്​തുവെങ്കിലും സജന്​ സെമിയിലേക്ക്​ യോഗ്യത നേടാനായില്ല​. എട്ട്​ ഹീറ്റ്​സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ്​ സെമിയിലെത്തിയത്​.

53.45 സെക്കന്‍ഡിലാണ്​ സജന്‍ മത്സരം പൂര്‍ത്തിയാക്കിയത്​. ഖാനയുടെ അബേയ്​ക്കു ജാക്​സണാണ്​ ഒന്നാമ​െതത്തിയത്​. നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ സജന്‍ നാലാമതായാണ്​ ഫിനിഷ്​ ചെയ്​തത്​.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •