Fri. Oct 4th, 2024

പാര്‍ട്ടിക്കൊടിയുമായി നടൻ ഭീമൻ രഘു സിനിമ പ്രമോഷൻ എത്തി! എന്നാല്‍ ഇത് തന്റെ ഇഷ്ട്ടമെന്നു നടൻ

By admin Sep 22, 2023
Keralanewz.com

നടൻ ഭീമൻ രഘു ബി ജെ പി പാര്‍ട്ടി സ്ഥാനം ബഹിഷ്കരിച്ചതിനെ ശേഷം ഇപ്പോള്‍ ഇടുതപക്ഷ അനുഭാവി ആയിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ നടന്റെ പുതിയ സിനിമയുടെ പ്രമോഷനെ എത്തിയപോളും തന്റെ പാര്‍ട്ടികൊടിയുമായി ആണ് താരം സദസില്‍ എത്തിയത്, ഈ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്.
ഇപ്പോള്‍ നടൻ ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് പാര്‍ട്ടി കൊടിയുമായി നടൻ കയറി വന്നത്.
മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തില്‍ താൻ ഒരു സഖാവായി ആണ് അഭിനയിക്കുന്നത്. ഈ ചിത്ര ഒരു സഖാവ് ചിത്രമാണ്. അതുകൊണ്ടു ഞാൻ പറഞ്ഞിട്ടാണ് ഈ പാര്‍ട്ടി കൊടി കൊണ്ടുവന്നത്,ഇത് തന്റെ ഇഷ്ട്ടം , ഇനിയും അടുത്ത പറച്ചില്‍ ഭീമൻ രഘു കൊടി കൊണ്ടുവന്നതെന്നായിരിക്കും നടൻ പറഞ്ഞു.
ഒരു മുഖ്യ മന്ത്രി എന്ന നിലയില്‍ താൻ അദ്ദേഹത്തിനൊരു ബഹുമാനം നല്‍കി എഴുന്നേറ്റ്‌ നിന്നതാണ്, എന്നാല്‍ അതിന് സോഷ്യല്‍ മീഡിയകളില്‍ നിറയെ ട്രോളുകളും, വിമര്‍ശനങ്ങളുമാണ് ലഭിച്ചത്, ഞാൻ പിന്നില്‍ ഇരുന്നവരോട് ചോദിച്ചിട്ടാണ് അങ്ങനെ നിന്നത്, എന്തുപറഞ്ഞാലും ഇനിയും ഇടത് പാര്‍ട്ടി ആയിരിക്കും അടുത്ത ഭരണത്തിലും എത്തുന്നത് ഭീമൻ രഘു പറയുന്നു.

Facebook Comments Box

By admin

Related Post