ശക്തമായ മഴയില്‍ കൊച്ചി ഇടപ്പള്ളിയില്‍ വെള്ളക്കെട്ട്
കൊച്ചി: കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഉണ്ടായ ശക്തമായ മഴയില്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട്. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
റോഡിലെ വെള്ളക്കെട്ട് മൂലം കാല്‍നട യാത്രക്കാരെല്ലാം ദുരിതത്തിലായി.
അതേസമയം, സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാല്‍, ജില്ലകളില്‍ പ്രത്യേക മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.കക
Facebook Comments Box