Sat. Apr 20th, 2024

പ്രവാസികളുടെ യാത്രാപ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ഇടത് എം പിമാര്‍

By admin Jul 29, 2021 #ldf mp #pravasi
Keralanewz.com

കൊവിഡ്‌-19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്‌ ട്ര വിമാന സര്‍വ്വീസുകള്‍ എത്രയും വേഗം പുന:രാരംഭിക്കാന്‍ നയതന്ത്രതലത്തില്‍ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ എം.പി.മാര്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറിനെ നേരില്‍ക്കണ്ട്‌ നിവേദനം നല്‍കി.

വിസകാലാവധി അവസാനിച്ചതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടെന്നും ഇനിയും വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചില്ലെങ്കില്‍ തൊഴിലവസരങ്ങളെയും രാജ്യത്തിന്റെ സമ്ബദ്‌ വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്ന് നിവേദനത്തില്‍ എം.പിമാര്‍ സൂചിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കി രണ്ടാം ഡോസ്‌ കൊവിഡ്‌ വാക്സിന്‍ നല്‍കിയ എല്ലാ പ്രവാസികള്‍ക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നും സൗദി അറേബ്യയിലെ വെബ്‌ പോര്‍ട്ടലില്‍ ഇന്ത്യയിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്‌ നിരാകരിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി എത്രയും വേഗം പരിഹാരം കാണണമെന്നും എളമരം കരിം, എ.എം. ആരിഫ്‌, വി ശിവദാസന്‍, തോമസ്‌ ചാഴിക്കാടന്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post