Thu. Apr 25th, 2024

കപ്പ് ലംബ് റബ്ബര്‍ ഇറക്കുമതിക്കുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം ; സാജൻ തൊടുക

By admin Jul 29, 2021 #news
Keralanewz.com

കോട്ടയം : കപ്പ്‌ ലംബ് ഇറക്കുമതിക്കുള്ള നീക്കം റബ്ബർ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോസഫ് സൈമൺ, ഷെയിൻ കുമരകം, സന്തോഷ് കമ്പകത്തിങ്കൽ, അഖിൽ ഉള്ളംപള്ളി, ആൽബിൻ പേണ്ടാനം, ജിമ്മിച്ചൻ ഈറ്റത്തോട്, എൽബി കുഞ്ചറക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇറക്കുമതിക്ക് അനുമതി നല്‍കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് കേരളാ യൂത്ത്‌ ഫ്രണ്ട് (എം) നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments Box

By admin

Related Post