Thu. Mar 28th, 2024

സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതൊന്നും പാടില്ലെന്ന്​ കേരള കോണ്‍ഗ്രസ്​ തീരുമാനം

By admin Jul 30, 2021 #news
Keralanewz.com

കോ​ട്ട​യം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ഭ​യി​ലും പു​റ​ത്തും നി​ഷ്​​പ​ക്ഷ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്ന്​ കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എം തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നും നി​യ​മ​സ​ഭ അം​ഗ​ങ്ങ​ള്‍​ക്കും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ്​ കെ. ​മാ​ണി നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത​നു​സ​രി​ച്ച്‌​ പാ​ര്‍​ട്ടി നി​ല​പാ​ട്​ നി​യ​മ​സ​ഭ​യി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി എം.​എ​ല്‍.​എ ജോ​ബ്​ മൈ​ക്കി​ള്‍ വ്യാ​ഴാ​ഴ്​​ച വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എം ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ല്‍ നി​ഷ്​​പ​ക്ഷ നി​ല​പാ​ട്​ മ​തി​യെ​ന്ന്​ പാ​ര്‍​ട്ടി സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യും മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നേ​ര​േ​ത്ത നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍​ ജോ​സ്​ കെ. ​മാ​ണി കീ​ഴ്​​ഘ​ട​ക​ങ്ങ​ള്‍​ക്ക്​ നേ​രി​ട്ട്​ നി​ര്‍​ദേ​ശം കൈ​മാ​റു​ക​യാ​യി​രു​ന്നു. കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​റിെന്‍റ അ​പ്പീ​ല്‍ ത​ള്ളി​യ​തി​ല്‍ ആ​ഹ്ലാ​ദ​മു​ണ്ടെ​ങ്കി​ലും യു.​ഡി.​എ​ഫി​ന്​ സ​ഹാ​യ​ക​മാ​വു​ന്ന​തൊ​ന്നും പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ്​ പൊ​തു​തീ​രു​മാ​നം.

ഇ​ട​തു​മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ ആ​ഹ്ലാ​ദം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​തെ മൗ​നം പാ​ലി​ക്ക​ണ​മെ​ന്നും നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ തെ​റ്റും ശ​രി​യും ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും വി​ചാ​ര​ണ ന​ട​ക്ക​​ട്ടെ​യെ​ന്നും ജോ​സ്​ കെ. ​മാ​ണി പ്ര​തി​ക​രി​ച്ച​തും ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു. പാ​ര്‍​ട്ടി നി​ല​പാ​ട്​ ഒ​ര​ു​കാ​ര​ണ​വ​ശാ​ലും സ​ര്‍​ക്കാ​റി​ന്​ ദോ​ഷ​ക​ര​മാ​ക​രു​തെ​ന്ന്​ പാ​ര്‍​ട്ടി ആ​ഗ്ര​ഹി​ക്കു​ന്നു -ജോ​സ്​ കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​ര​ത്തോ​ടും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്​ യോ​ജി​പ്പി​ല്ല. യു.​ഡി.​എ​ഫ്​ നി​ല​പാ​ടി​നെ കേ​ര​ള കോ​ണ്‍​​ഗ്ര​സ്​ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്​​തു. മ​ന്ത്രി മാ​റി​നി​ല്‍​ക്ക​​ണ​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ക്കാ​ര്യ​ത്തി​ല്‍ മ​ന്ത്രി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കു​മെ​ന്നാ​യി​രു​ന്നു​ മ​റു​പ​ടി. ഫ​ല​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കോ സ​ര്‍​ക്കാ​റി​േ​നാ ദോ​ഷ​ക​ര​മാ​വു​ന്ന​തൊ​ന്നും കേ​ര​ള കോ​ണ്‍​​ഗ്ര​സി​െന്‍റ ഭാ​ഗ​ത്തു​​നി​ന്ന്​ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ വ്യ​ക്തം.

വാ​ദ​ത്തി​നി​ടെ കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന്​ സു​പ്രീം​കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞ​തും വി​വാ​ദ​മാ​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്​ ത​യാ​റാ​യി​രു​ന്നി​ല്ല. പ്ര​തി​​േ​ഷ​ധം ര​ഹ​സ്യ​മാ​യി സി.​പി.​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ചെ​യ്​​ത​ത്. സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ കെ.​എം. മാ​ണി​യു​ടെ പേ​ര്​ ഇ​ല്ലെ​ന്ന വാ​ദ​മാ​ണ്​ ജോ​സ് അ​ന്ന്​ ഉ​യ​ര്‍​ത്തി​യ​ത്. മു​ന്‍ ധ​ന​മ​ന്ത്രി​യു​ടെ കാ​ല​ത്ത്​ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​െ​ന്ന​ന്നു​മാ​ത്ര​മാ​ണ്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലു​ള്ള​തെ​ന്നാ​ണ്​ അ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​െന്‍റ യ​ഥാ​ര്‍​ഥ ശ​ത്രു യു.​ഡി.​എ​ഫ്​ ആ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നി​ടെ, കൈ​യാ​ങ്ക​ളി കേ​സി​ല്‍ മു​ന്ന​ണി സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സി.​പി.​എം നേ​തൃ​ത്വം ച​ര്‍​ച്ച തു​ട​രു​ക​യാ​ണ്

Facebook Comments Box

By admin

Related Post