ബി.പി.എൽ. റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനാസംഘങ്ങൾ ഇന്ന് മുതൽ പരിശോധന നടത്തും

Spread the love
       
 
  
    

നെടുമങ്ങാട്: ബി.പി.എൽ. റേഷൻ കാർഡ് ഉടമകളിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനാസംഘങ്ങൾ ഇന്ന് മുതൽ പരിശോധന നടത്തും.

ഇതിനായി റേഷനിങ് ഇൻസ്പെക്ടർമാർ മുതൽ ജില്ലാ സപ്ലൈ ഓഫീസർമാർ വരെ ഉൾപ്പെടുന്ന പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചു. സംസ്ഥാനത്ത് മുൻഗണനാ റേഷൻകാർഡ് തിരികെനൽകുന്നതിന് സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പരിശോധനകൾ ആരംഭിക്കുന്നത്. 115858 പേരാണ് ഇതിനോടകം മുൻഗണനാ കാർഡ് ഉപേക്ഷിച്ചത്. ജില്ലയിൽ 8740 പേർ അനർഹമായ കാർഡുകൾ മടക്കിനൽകി പിഴയിൽനിന്ന്‌ ഒഴിവായിട്ടുണ്ട്.

അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്നവരിൽനിന്ന്‌ കാർഡ് പിടിച്ചെടുക്കുന്നതിനോടൊപ്പം പിഴയീടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണികൃഷ്ണകുമാർ അറിയിച്ചു. ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വിപണിവില പിഴയായി ഈടാക്കും

Facebook Comments Box

Spread the love