ഗൗരി പ്രദീപ്.. പുതു തലമുറയ്ക്ക് പ്രചോദനം ; ജോസ്. കെ മാണി

Spread the love
       
 
  
    

കോട്ടയം: പ്രതിസന്ധികളെ അതിജീവിച്ച് പ്ലസ് ടു പരിക്ഷയിൽ എല്ലാ വിഷയത്തിനും എ. പ്ലസും നാല് വിഷയങ്ങൾക്ക് മുഴുവൻ മാർക്കും വാങ്ങിയ ഗൗരിനന്ദന പുതിയ തലമുറയ്ക്ക് പ്രചോദനവും, വഴികാട്ടിയും ആണ് എന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

ജന്മനാ വീൽചെയറിലായ കുട്ടിയാണ് ഗൗരി പ്രദീപ് 11സർജറികൾ ആണ് ഈ കാലയളവിൽ കുട്ടിക്ക് വേണ്ടി നടത്തിയിട്ടുള്ളത്.
ഫ്ലൂട്ട്, ഓർഗൻ, സംഗീതം, ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, ഹ്രസ്വാവിഡിയോകൾ തുടങ്ങി നിരവധി മേഖലയിൽ കൂടി സഞ്ചരിക്കുന്ന കുട്ടിയാണ് ഗൗരി.
ബികോം എടുത്തതിനു ശേഷം സിവിൽ സർവീസ് ചെയ്യമെന്നാണ് ആഗ്രഹം.

കേരള സർഗ്ഗവേദി സംസ്ഥാന കമ്മറ്റി ഗൗരി പ്രദീപ് ൻ്റെ ഭവനത്തിൽ സംഘടിപ്പിച്ച വിദ്യാ ജ്യോതി 2021 പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സർഗ്ഗവേദി സംസ്ഥാന കൺവിനർ വിഴിക്കിത്തോട് ജയകുമാർ ആദ്യക്ഷത വഹിച്ച യോഗത്തിൽ യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സുമേഷ് ആൻഡ്രൂസ്, കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ,ജില്ലാ സെക്രട്ടറി ശ്രീകാന്ത് എസ്സ് ബാബു, എബി ക്ലിസൺ, റ്റിജോ പഴയത്ത്, ജിൻസ് കുര്യൻ,ജോഷി ഇലഞ്ഞിയിൽ,നിധിൻ ഏറ്റുമാനൂർ , രാഹുൽ ബി.പിള്ള, റിച്ചു സുരേഷ്, പ്രദിപ് ആർ നായർ തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box

Spread the love