Thu. Apr 25th, 2024

‘മാധ്യമ വിചാരണ ആവശ്യമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ’; നിലപാട് വ്യക്തമാക്കി ശില്‍പ ഷെട്ടി

By admin Aug 2, 2021 #silpa shetty
Keralanewz.com

മുംബൈ: ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ശില്‍പ ഷെട്ടി. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ ശില്‍പ ഷെട്ടി, മാധ്യമങ്ങളെ പ്രസ്താവനയില്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രചരിപ്പിക്കുന്നവയില്‍ പലതും അര്‍ധസത്യങ്ങളാണ്. മാധ്യമ വിചാരണ തങ്ങള്‍ക്ക് ആവശ്യമില്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും ശില്‍പ ഷെട്ടി പറഞ്ഞു.

ശില്‍പ ഷെട്ടിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം…

ശരിയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വെല്ലുവിളികളുടേതായിരുന്നു. കുറേയധികം ഊഹാപോഹങ്ങളും അന്തരീക്ഷത്തില്‍ പരക്കുന്നുണ്ടായിരുന്നു. എനിക്കെതിരേയും എന്‍റെ കുടുംബത്തിനെതിരേയും നിരവധി പോസ്റ്റുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു,

സംഭവത്തില്‍ എന്‍റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് ഞാന്‍ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്‍റെ പേര് വലിച്ചിഴക്കരുത്.

എന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയ്ക്കുള്ള അവകാശം പരിഗണിക്കണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഒരു അമ്മ നിലയില്‍ എന്‍റെ കുട്ടികളെ കരുതിയെങ്കിലും എനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ പറയുന്നത് നിര്‍ത്തണം.

കഴിഞ്ഞ 29 വര്‍ഷമായി നിയമം അനുസരിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഞാന്‍ സിനിമ മേഖലയിലുണ്ട്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാന്‍ ഒരിക്കലും തകര്‍ക്കില്ല, അതുകൊണ്ടു തന്നെ എന്നെയും എന്‍റെ കുടുംബത്തിന്‍റെയും സ്വകാര്യതയെ നിങ്ങള്‍ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങള്‍ വിചാരണ ചെയ്യേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ.

Facebook Comments Box

By admin

Related Post