Thu. Mar 28th, 2024

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ ഓഗസ്റ്റ് 7ന്

By admin Aug 3, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗൺസിൽ 2021 ഓഗസ്റ്റ് 7 ശനിയാഴ്ച വെബ് കോൺഫറന്‍സായി ചേരും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന കൗണ്‍സിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. സിഞ്ചെല്ലൂസും ചാൻസിലറുമായ റവ.ഡോ.കുര്യൻ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ആഗോള കത്തോലിക്കാസഭ ആഹ്വാനം ചെയ്തിരിക്കുന്ന കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ‘ക്രൈസ്തവ കുടുംബം: വെല്ലുവിളികളും പ്രതീക്ഷകളും’ എന്ന വിഷയത്തെക്കുറിച്ച് ഫാമിലി അപ്പസ്‌തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.ഫിലിപ്പ് വട്ടയത്തില്‍ ആമുഖ അവതരണം നടത്തും. ചര്‍ച്ചകള്‍ക്ക് സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരിക്കും.

വിവിധങ്ങളായ ആനുകാലിക വിഷയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ചചെയ്യപ്പെടും. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അയച്ചുനല്‍കപ്പെടുന്ന ലിങ്കിലൂടെ 4.15നോടുകൂടി കോണ്‍ഫ്രന്‍സില്‍ പങ്കുചേരണമെന്ന് സെക്രട്ടറി വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു

Facebook Comments Box

By admin

Related Post