വിദേശ നിര്‍മിത മദ്യത്തിന്റെ വില കൂട്ടി; പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 1000 രൂപയോളം വില കൂടും

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ചു. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്

ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. കൊവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില ഉയര്‍ത്തുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ബവ്‌കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനമാണ് വിദേശ നിര്‍മ്മിത വിദേശമദ്യ വില്‍പ്പനയെന്ന് ബവ്‌കോ അറിയിച്ചു

Facebook Comments Box

Spread the love