സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു 99.04 ശതമാനം വിജയം

Spread the love
       
 
  
    

തിരുവനന്തപുരം : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം.പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടി.മേഖലയടിസ്ഥാനത്തില്‍ തിരുവനന്തപുരത്തിന് പിന്നില്‍ ബംഗളൂരു ആണ് രണ്ടാം സ്ഥാനത്ത്.99.96 ശതമാനം. ചെന്നൈയാണ് തൊട്ടുപിന്നില്‍.cbseresults.nic.in, cbse.gov.in എന്നി വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും ഫലം അറിയാനാകും.

Facebook Comments Box

Spread the love