Fri. Mar 29th, 2024

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും-മുഖ്യമന്ത്രി

By admin Aug 3, 2021 #Pinarayi
Keralanewz.com

തിരുവനന്തപുരം: സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത വേളകളില്‍ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താന്‍ കേഡറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പോതുജന സേവന രംഗത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നല്‍കിയ സംഭാവന മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാര്‍ഷികം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്. പി. സിയുടെ ഗുണഫലം കഴിയുന്നത്ര വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി 197 സ്‌കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. അതോടെ സംസ്ഥാനത്ത് ആയിരം വിദ്യാലയങ്ങളില്‍ പദ്ധതിയുടെ പ്രവര്‍ത്തനം എത്തിക്കാനാവും. നിലവില്‍ 32500 സീനിയര്‍ കേഡറ്റുകളും 38000 ജൂനിയര്‍ കേഡറ്റുകളുമുള്‍പ്പെടെ 63500 കേഡറ്റുകളാണുള്ളത്.

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ച്‌ സംഭവം; കോടതി.

പഠനം പൂര്‍ത്തിയാക്കിയ ഒന്നരലക്ഷം കേഡറ്റുകളുമുണ്ട്. പഠനത്തോടൊപ്പം ജീവിത വിജയത്തിന് ആവശ്യമായ മറ്റു പല കഴിവും സ്വായത്തമാക്കാന്‍ എസ്. പി. സി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്നു. അഞ്ചു ലക്ഷം വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ എസ്. പി. സിക്കായി. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സമാഹരിച്ച്‌ അര്‍ഹരായവര്‍ക്ക് നല്‍കാനും കേഡറ്റുകള്‍ മുന്നില്‍ നിന്നു. 5400 ടെലിവിഷനും 190 ടാബുകളും 578 മൊബൈല്‍ ഫോണുകളുമാണ് കൈമാറിയത്. വിഷുകൈനീട്ടമായി സമാഹരിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കി മാതൃകയായി. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് നാടിനോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രതാ പ്രവര്‍ത്തനത്തിനു പുറമെ സമൂഹത്തിലെ അശരണര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആശ്വാസവും സുരക്ഷയും ഒരുക്കാന്‍ എസ്. പി. സിക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ഉത്തമ പൗരന്‍മാരാക്കുന്നതിനു പുറമെ ആത്മവിശ്വാസം, കഠിനാധ്വാനം, സഹാനുഭൂതി, സേവന സന്നദ്ധത തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ ആര്‍ജിക്കാനും പദ്ധതി സഹായിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഉതകും വിധം വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Facebook Comments Box

By admin

Related Post