കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ എസ് ഐമാർ തമ്മിൽ തല്ല്, കൈയ്യാങ്കളി പരാതിക്കാരുടെ മുന്നിൽ

Spread the love
       
 
  
    

പൊലീസ് സ്‌റ്റേഷനിൽ വനിതാ എസ് ഐമാർ ഏറ്റുമുട്ടി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. പൊതു ജനത്തിന് മുന്നിലായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു.

വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു.

രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശ പൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയ്യാങ്കളിയിലെത്തിയത്. പിടിവലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. വനിതാ പൊലീസ് സ്‌റ്റേഷനിൽ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുൻപിലായിരുന്നു എസ് ഐ മാരുടെ കൈയ്യാങ്കളി

Facebook Comments Box

Spread the love