കോളേജുകളിലെ സീറ്റ് വര്‍ദ്ധിപ്പിക്കണം ; ജോസ് കെ.മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

ഇക്കൊല്ലം വിവിധ ബോര്‍ഡുകളുടെ പരീക്ഷകളില്‍ മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുള്ളത്. ഇവര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച പഠന സൗകര്യമൊരുക്കണം. നിലവിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ജോസ് കെ.മാണി പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •