ക്രൈസ്തവർ ദൈവപുത്രനായി ആരാധിക്കുന്ന ഈശോ യെന്ന നാമം അനാവശ്യമായി സിനിമ പേരായി ചേർത്ത് അവഹേളിക്കുന്ന നടപടിയിൽ കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി പ്രതിഷേധിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി: ക്രൈസ്തവർ ദൈവപുത്രനായി  ആരാധിക്കുന്ന ഈശോ യെന്ന നാമം അനാവശ്യമായി സിനിമ പേരായി ചേർത്ത് അവഹേളിക്കുന്ന നടപടിയിൽ  കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി  പ്രതിഷേധിച്ചു. സിനിമയുടെ ഈശോ യെന്ന പേര് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് രൂപത സമിതി  യോഗം ആവശ്യപ്പെട്ടു.ഈയടുത്തകാലത്ത് ക്രൈസ്തവ മത വിഭാഗങ്ങൾ പുണ്യമായി കരുതുന്ന മത ചിഹ്നങ്ങൾ, മതാചാരങ്ങൾ, കൂദാശകൾ, എന്നിവെയെ അവഹേളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഏറി വർദ്ധിച്ചു വരുന്നതായും യോഗം ആരോപിച്ചു.

സിനിമകൾ, കലാരൂപങ്ങൾ, സഹിത്യ സൃഷ്ടികൾ, ടി.വി പരിപാടികൾ, നവ മാധ്യമങ്ങൾ എന്നി വഴികളിലെല്ലാം ഇപ്രകാരം അവഹേളനം ചെയ്യുന്നതായി കാണുന്നു ഇത് വിശ്വാസികളെ സമൂഹത്തിൽ അവഹേളനയ്ക്ക്  കാരണമാകുന്ന ഇത്തരം പ്രവർത്തികളിൽ ക്രൈസ്തവ വിശ്വാസ സമൂഹത്തിന് ഏറെ വിഷമവും സങ്കടവും ഉളവാക്കുന്നു.  നിലവിൽ ഉള്ള നിയമങ്ങൾ വളരെ സങ്കീർണ്ണത നിറഞ്ഞതാണ്. അതുകൊണ്ട് ഈ പ്രശ്നപരിഹാരത്തിന് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നിയമ നിർമ്മാണം നടത്തണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ടെസി ബിജു പാഴിയാങ്കൽ, ജനറൽ സെക്രട്ടറി അരുൺ ആലയ്ക്കപറമ്പിൽ,  ജോജോ തെക്കുംചേരി കുന്നേൽ, ചക്കോച്ചൻ വെട്ടിക്കാട്ടിൽ, ജിൻസ് പള്ളിക്കാമ്യാലിൽ , മിനി സണ്ണി മണ്ണംപ്ലാക്കൽ ,റെനി ചക്കാലയിൽ, ജോളി ആൻ്റണി പുതിയവീട്,  റെജി കൊച്ചു കരിപ്പാപറമ്പിൽ, മനോജ് കല്ലുകളം, സിനി ജിബു നീ റാനകുന്നേൽ , ആൻസി സാജൻ പുന്നമറ്റത്തിൽ, ജാൻസി തുണ്ടത്തിൽ , ഷീലാ തോമസ് തൂമ്പുങ്കൽ , ഫെറോന പ്രസിഡൻറുമാരായ, ജോസ് മടുക്കകുഴി, ബിജു തോമസ് ആലപ്പുരയ്ക്കൽ, ടോമിച്ചൻ പാലക്കുടി, ജോബിൻ പ്ലാപ്പള്ളിൽ , ജസ്റ്റിൻ കപ്പാനി, ടോംസ് കുമ്പളന്താനം എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •