നിങ്ങളുടെ കൈയില്‍ പഴയ 5 രൂപ നോട്ടുണ്ടോ? അതില്‍ ട്രാക്ടറിന്റെ ചിത്രം ഉണ്ടോ? എങ്കില്‍ 30000 രൂപ സമ്ബാദിക്കാന്‍ അവസരം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നിങ്ങളുടെ കൈയില്‍ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 30,000 രൂപവരെ നേടാം. ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കുക.

എന്നാല്‍ പണം പ്രതിഫലമായി ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. നിങ്ങളുടെ കൈയിലുള്ള നോട്ടില്‍ ട്രാക്ടറിന്റെ ചിത്രം ഉണ്ടായിരിക്കണം. മാത്രമല്ല, 786 എന്ന നമ്ബരും ഉണ്ടായിരിക്കണം.

വളരെ അപൂര്‍വമായേ ഇത്തരമൊരു നമ്ബര്‍ അഞ്ച് രൂപ നോട്ടിലുണ്ടാവുകയുള്ളൂ. നിങ്ങളുടെ കൈയില്‍ ഇത്തരമൊരു നോട്ടുണ്ടെങ്കില്‍ coinbazzar.com എന്ന വെബ്സൈറ്റില്‍ കയറി പണത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാം.

പഴയതും അപൂര്‍വമായതുമായ നോട്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിന്‍ ബസാര്‍. അടുത്തിടെ വെബ്സൈറ്റില്‍ വന്ന ഒരു പരസ്യം ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു.

വെബ്സൈറ്റില്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുളള നോട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കില്‍ 45,000 രൂപവരെ ലഭിക്കുമെന്നതായിരുന്നു പരസ്യം. എന്നാല്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നിബന്ധനകളെല്ലാം പാലിക്കണം.

1977-1979 കാലഘട്ടത്തിലെ ഒരുരൂപ നോട്ടായിരുന്നു വൈബ്സൈറ്റില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ കാലത്ത് ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ ഒപ്പ് നോട്ടില്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു ഏക നിബന്ധന.

1917 നവംബര്‍ 30 നാണ് ഒരു രൂപ നോട്ട് അവതരിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഒരു രൂപ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും 45,000 രൂപ നേടാന്‍ പഴയ ഒരു രൂപ നോട്ട് നിങ്ങളെ സഹായിച്ചേക്കും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •