സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍; കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആദ്യം

Spread the love
       
 
  
    

തിരുവനന്തപുരം: സിപിഎമ്മിന്റെ കേരളത്തിലെ യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചത്. 2017ല്‍ ആരംഭിച്ച ചാനലിന് ( https://youtube.com/CPIMKeralam ) ഇപ്പോള്‍ 1,12,000 സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത്.

കുട്ടികള്‍ അടക്കമുള്ളവര്‍ തുടങ്ങുന്ന യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത് ആദ്യമാണ്. സമകാലിക വിഷയത്തിലുള്ള പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരണങ്ങള്‍ക്കൊപ്പം, ബൗദ്ധികമായ വിഷയങ്ങളിലുള്ള ക്ലാസുകളും ചാനലില്‍ വരാറുണ്ട്. ഇതിന് പുറമെ സിപിഎം എംഎല്‍എമാരുടെ നിയമസഭയിലെ പ്രസംഗങ്ങളും ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്. പാര്‍ട്ടിക്കുനേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് നേതാക്കളുടെ മറുപടികളും യൂ ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷം പിന്നിടുമ്ബോഴാണ് സില്‍വര്‍ ബട്ടണ്‍ ലഭിക്കുക. പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സാകുമ്ബോള്‍ ഗോള്‍ഡ് ബട്ടണും ഒരു കോടി സബ്സ്ക്രൈബേഴ്സാകുമ്ബോള്‍ ഡയമണ്ട് ബട്ടണും ലഭിക്കും.

Facebook Comments Box

Spread the love