Fri. Mar 29th, 2024

മലയാളികള്‍ക്കിടയില്‍ വളരെ വേഗം തരംഗമായി മാറിയ ഓഡിയോ ചാറ്റ് റൂമുകളെ സൂക്ഷിക്കുക: മുന്നറിയിപ്പുമായി കേരള പൊലീസ്

By admin Jun 9, 2021 #news
Keralanewz.com

മലയാളികള്‍ക്കിടയില്‍ വളരെ വേഗം തരംഗമായി മാറിയ ക്ലബ് ഹൗസിനെ കുറിച്ച്‌ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്നാണ് കേരള പൊലീസ് പറയുന്നത്. സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റെക്കോര്‍ഡ് ചെയ്ത് ചര്‍ച്ചകള്‍ മറ്റ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളികളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണും.

റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ ‘സെന്‍സറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു. ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക എന്നാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

കേരള പൊലീസിന്റെ മുന്നറിയിപ്പ് സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ല എന്നോര്‍ക്കുക. തരംഗമാകുന്ന പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കര്‍’മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല. ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയും.

Facebook Comments Box

By admin

Related Post