Thu. Mar 28th, 2024

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

By admin Jun 9, 2021 #news
Keralanewz.com

പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഉത്തരവ് നിയമപരമല്ലന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍്റെ നിര്‍ദ്ദേശം.

നിയമപരമല്ലാത്ത ഉത്തരവ് പുറപ്പെട്ടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ഉത്തരവിന്‍്റെ വെളിച്ചത്തില്‍ ഈട്ടിമരം വെട്ടിയെന്നും ആദ്യം വനം വകുപ്പും വില്ലേജ് ഓഫിസറും അനുമതി നല്‍കിയെങ്കിലും പിന്നീട് മുറിച്ചിട്ട മരങ്ങള്‍ കണ്ടു കെട്ടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നുവെന്നും പരാതിപ്പെട്ട് കാസര്‍കോട് നെട്ടിഗെ സ്വദേശി ലിസമ്മ ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.ഹര്‍ജിക്കാരിക്കെതിരായ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി

Facebook Comments Box

By admin

Related Post