ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ഓഫര്‍: വെറും എട്ട് രൂപയ്ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി : ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കിടിലന്‍ ഓഫര്‍ അവതരിപ്പിച്ച്‌ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫര്‍ അനുസരിച്ച്‌ വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങള്‍ക്ക് ഗ്യാസ് ബുക്ക് ചെയ്യാന്‍ സാധിച്ചേക്കും.

ജൂണ്‍ 30 ന് രാത്രി 11.59 വരെയാണ് ഓഫര്‍ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്.

ഈ ഓഫര്‍ ലഭ്യമാകുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ :

പേടിഎം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുക. ഭാരത് ഗ്യാസ്, എച്ച്‌ പി ഗ്യാസ് എന്നീ ഓപ്ഷനുകള്‍ ഇതില്‍ കാണാം. കണ്‍സ്യൂമര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഗ്യാസ് ബുക്ക് ചെയ്യാം. ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവന്‍ പണം അടച്ച്‌ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രാച്ച്‌ കാര്‍ഡില്‍ അറിയാം നിങ്ങള്‍ക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്.

ഓര്‍മിക്കുക, പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരം.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •