മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും, കേള്‍ക്കാൻ ചെവിയും ഇല്ലാതായെന്ന് കെ സുധാകരൻ
മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേള്‍ക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോണ്‍ഗ്രസ് മാർച്ചില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്.
പെണ്‍കുട്ടിയെ ആണ്‍പോലീസുകാരാണ് മർദ്ദിച്ചത്. എന്താണ് ഇതില്‍ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തി ശക്തി കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കില്‍ നേരത്തെ സമരത്തിന്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെ
പിണറായിക്ക് എക്സാലോജിക് ഇടപാട് പേടിസ്വപ്നമായിമാറിയതിനാലാണ് കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിങ് കോണ്‍സല്‍ ഉള്ളപ്പോഴാണ് ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.