Thu. Apr 25th, 2024

പെട്രോൾ ഡീസൽ വില വർധനക്കെതിരെ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഇരുചക്രവാഹനം ഉരുട്ടി കൊണ്ടുള്ള പ്രതിഷേധ പരിപാടിയുടെ തൊടുപുഴ നിയോജകമണ്ഡലതല ഉദ്ഘാടനം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ ആൻറണി വീട്ടുമുറ്റത്ത് വാഹനം ഉരുട്ടി ഉദ്ഘാടനം ചെയ്തു

By admin Jun 9, 2021 #news
Keralanewz.com

പെട്രോൾ ഡീസൽ വില വർധനക്കെതിരെ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഇരുചക്രവാഹനം ഉരുട്ടി കൊണ്ടുള്ള പ്രതിഷേധ പരിപാടിയുടെ തൊടുപുഴ നിയോജകമണ്ഡലം തല ഉദ്ഘാടനം പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ ആൻറണി വീട്ടുമുറ്റത്ത് വാഹനം ഉരുട്ടി ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ വെസ്റ്റ് മണ്ഡലം പ്രസിഡൻറ് ഷീൻ പണിക്കുന്നേൽ അധ്യക്ഷനായിരുന്നു. മണക്കാട് മണ്ഡലത്തിൽ കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്, വണ്ണപ്പുറത്ത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, ഇടവെട്ടിയിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, കരിങ്കുന്നത്ത് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിനു തോട്ടുങ്കൽ, ആലക്കോട് സംസ്ഥാന കമ്മിറ്റി അംഗം മാത്യു വാരിക്കാട്ട്, കരിമണ്ണൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാൻസൻ അക്കകാട്ട്, ഉടുമ്പന്നൂരിൽ മണ്ഡലം പ്രസിഡണ്ട് ജിബോയിച്ചൻ വടക്കൻ, കോടിക്കുളത്ത് പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോയി മേക്കുന്നേൽ, വെള്ളിയാമറ്റത്ത് കെ.റ്റിയു സി സംസ്ഥാന സെക്രട്ടറി ജോസി വെളാഞ്ചേരി, മുട്ടത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പ്ലാക്കൂട്ടം, കുമാരമംഗലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അപ്പച്ചൻ ഓലിക്കരോട്ട്, പുറപ്പുഴയിൽ പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി സ്റ്റാൻലി കീത്താപ്പിള്ളി, തൊടുപുഴ ഈസ്റ്റ് മണ്ഡലത്തിൽ മണ്ഡലം പ്രസിഡണ്ട് ജോസ് കവിയിൽ എന്നിവർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ യോഗങ്ങളിൽ നേതാക്കളായ, അംബിക ഗോപാലകൃഷ്ണൻ, അബ്രഹാം അടപ്പൂർ, ലാലി ജോസി, മധു നമ്പൂതിരി, റോയ്സൺ കുഴിഞ്ഞാലിൽ, കെവിൻ ജോർജ്, സ്മിതാ മാന്തടത്തിൽ, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, ജോജി വാതല്ലൂർ, മനോജ് മാത്യു, ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, ഡെൻസിൽ വെട്ടിക്കുഴി ചാലിൽ, റിജോ ഇടമന പറമ്പിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post