Tue. Apr 23rd, 2024

രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ബന്ധുവായ 23കാരനൊപ്പം നാടുവിട്ട മുപ്പതുകാരി അറസ്റ്റില്‍

By admin Aug 14, 2021 #news
Keralanewz.com

തൃശൂര്‍ : ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ നാടുവിട്ട മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് ബാലാവകാശ നിയമ പ്രകാരം പോലീസ് കേസെടുത്തത്.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് യുവതി അയാളുടെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായി. ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലുണ്ട്. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു.

സ്ത്രീയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്. മറ്റൊരു ഇടത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു

Facebook Comments Box

By admin

Related Post