ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; മദ്യശാലകൾ തുറക്കില്ല

Spread the love
       
 
  
    

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്രദിനാഘോഷത്തെ തുടര്‍ന്നാണ് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. മദ്യശാലകൾ തുറക്കില്ല. സ്വാതന്ത്ര്യദിനത്തിന് അവധി ആയിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു.

മൂന്നാം ഓണം പ്രമാണിച്ച് 22നും ലോക്ക്ഡൗൺ ഇല്ല. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. 

Facebook Comments Box

Spread the love