Thu. Apr 18th, 2024

മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ

By admin Aug 18, 2021 #news
Keralanewz.com

തിരുവനന്തപുരം ∙ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങുന്നതിനാണു സൗകര്യം ഏർപ്പെടുത്തിയത്. കോഴിക്കോട്ട് 96,980 രൂപയ്ക്കും കൊച്ചിയിൽ 67,800 രൂപയ്ക്കും തിരുവനന്തപുരത്ത് 60,840 രൂപയ്ക്കും ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കു മദ്യം വിറ്റു.
പരിഷ്കാരം വിജയിച്ചെന്നാണു ബവ്റിജസ് കോർപറേഷന്റെ വിലയിരുത്തൽ. ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു. ഓണത്തിനു ശേഷം 22 ഷോപ്പുകളിൽ കൂടി സൗകര്യം വരും. പിന്നീട് എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും.

മദ്യം വിൽക്കുന്ന ആപ്ലിക്കേഷനുകൾക്കു ഗൂഗിൾ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണു മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കാൻ കഴിയാത്തതെന്നും സർക്കാർ സംരംഭമെന്ന കാരണം ബോധ്യപ്പെടുത്തി ഇതിനായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post