Wed. Apr 24th, 2024

പൊക്കിയെടുത്ത് ബെഡ്റൂമിലെ കട്ടിൽ കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചു ; വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ അറസ്റ്റിൽ

By admin Aug 18, 2021 #news
Keralanewz.com

വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മഞ്ഞളൂർ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.

ബാങ്ക് ജീവനക്കാരനായ അനന്തകൃഷ്ണനുമായി പെൺകുട്ടിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. ബാങ്കിൽ ക്ലർക്കായിരുന്നപ്പോഴാണ് പെണ്കുട്ടിയുമായുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാൽ അതിനിടയിൽ തനിക്ക് ബാങ്ക് മാനേജർ ആയി പ്രമോഷൻ ലഭിച്ചെന്നും അതിനാൽ നേരത്തെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ സ്ത്രീധനം നല്കണമെന്നും അനന്തകൃഷ്ണൻ ആവിശ്യപെട്ടിരുന്നതായും പെൺകുട്ടിയുടെ കുടുംബം പറയുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതോടെ പെൺകുട്ടിയും അനന്തകൃഷ്ണനും തമ്മിൽ കൂടുതൽ അടുത്തിരുന്നു.
ഇരുവരും തമ്മിൽ ചാറ്റിംഗ് പതിവായിരുന്നു. ഇതിനിടയിൽ ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി എത്തിയ അനന്തകൃഷ്ണൻ പെൺകുട്ടിയെ പൊക്കിയെടുത്ത് ബെഡ്റൂമിലെ കട്ടിൽ കിടത്തുകയും വസ്ത്രങ്ങൾ അഴിച്ച് മാറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

Facebook Comments Box

By admin

Related Post