ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് ബൂത്ത് അറിയാം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് മുഖേന സമ്മതിദായകര്‍ക്ക് പോളിങ് ബൂത്ത് അറിയാന്‍ സൗകര്യം ഒരുങ്ങുന്നു.
https://electoralsearch.eci.gov.in ല്‍ പേര്, വയസ്സ് , ജില്ല, നിയോജകമണ്ഡലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതാണെന്ന് അറിയാന്‍ കഴിയും.
കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്ബര്‍ നല്‍കി പോളിങ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ നല്‍കി ഒ.ടി.പി നല്‍കിയാലും വിവരം ലഭ്യമാകും. പോളിങ് ബൂത്ത് കണ്ടെത്താന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലെ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലും ഹെല്‍പ്‌ലൈന്‍ നമ്ബറായ 1950 ലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
Facebook Comments Box