സ്ത്രീകളെ ആക്രമിച്ച് കവർച്ച നടത്തുന്ന റിപ്പർ സുരേന്ദ്രൻ കയ്പമംഗലത്ത് പിടിയിൽ

Spread the love
       
 
  
    

സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണാഭരണം കവർച്ച നടത്തുന്ന പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. റിപ്പർ സുരേന്ദ്രൻ എന്ന വെള്ളാങ്കല്ലൂർ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പിൽ സുരേന്ദ്രനെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ  കയ്പമംഗലം എസ്.ഐ കെ.ജെ.ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്. ചെന്ത്രാപ്പിന്നി കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് ശശിധരന്റെ ഭാര്യ രാധയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 23നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 6 മണിയോടെ ശശിധരൻ നടക്കാൻ പോയ സമയത്ത് പ്രതി വീടിനകത്ത് കയറി ശശിധരന്റെ ഭാര്യ രാധയെ വടിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് 5 പവൻ സ്വർണമാല കവരുകയായിരുന്നു. രാധയുടെ മുഖത്തും കയ്യിലും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്ന് കിട്ടിയ വടിവാളും, രണ്ട് സ്ക്രൂകളുമാണ് കേസിൽ വഴിത്തിരിവായത്.

Facebook Comments Box

Spread the love