Fri. Mar 29th, 2024

പ്ലസ് വൺ മോ‍ഡൽ പരീക്ഷ 31 മുതൽ; ടൈംടേബിൾ പുറത്തിറക്കി

By admin Aug 19, 2021 #news
Keralanewz.com

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. 

ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. 

ഓഗസ്റ്റ് 31ന് രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതസാഹിത്യം,കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ.ഉച്ചയ്ക്ക് 1.30ന് പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ സയൻസ്.

സെപ്റ്റംബർ ഒന്നിന് 9.30ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് , കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്. ഉച്ചയ്ക്ക് 1.30ന് ഗണിതം, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി

സെപ്റ്റംബർ രണ്ടിന് രാവിലെ 9.30ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്, ജിയോളജി, അക്കൗണ്ടൻസി.ഉച്ചയ്ക്ക് 1.30ന് പാർട്ട് 1 ഇംഗ്ലിഷ്

സെപ്റ്റംബർ മൂന്നിന് രാവിലെ 9.30ന് ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്.
ഉച്ചയ്ക്ക് 2.00ന് ഫിസിക്സ്, ഇക്കണോമിക്സ്.

സെപ്റ്റംബർ നാലിന് രാവിലെ9.30ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്

Facebook Comments Box

By admin

Related Post