Wed. Apr 24th, 2024

ഔസേപ്പച്ചൻ താനിതടത്തിൽ അനുസ്മരണം നടത്തി

By admin Aug 19, 2021 #news
Keralanewz.com

അതിരമ്പുഴ : കേരള കോൺഗ്രസ് (എം) നേതാവും മുൻ പഞ്ചായത്ത് മെമ്പറും അതിരമ്പുഴയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഔസേപ്പച്ചൻ താനിതടത്തിലിന്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. പൊതുപ്രവർത്തകർക്ക് ഉത്തമ മാതൃകയായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഔസേപ്പച്ചൻ എന്ന് അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് തോമസ് ചാഴികാടൻ എംപി പറഞ്ഞു.

കേരള കോൺഗ്രസ്‌ (എം) വാർഡ് പ്രസിഡന്റ്‌ സജി നെടുംതൊട്ടിയിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, ബൈജു മാതിരമ്പുഴ, ജോഷി ഇലഞ്ഞിയിൽ, തോമസ് കോട്ടൂർ, എൻഎ മാത്യു, സിപിഐ (എം) ഏരിയ കമ്മിറ്റി സെക്രട്ടറി പിഎൻ സാബു, കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഖിൽ ഉള്ളംപള്ളിയിൽ, ജോസ് അഞ്ജലി, സിനി കുളംകുത്തിയിൽ, ജോജോ ആട്ടയിൽ, ജോയ് പാലതടത്തിൽ, ആനിയമ്മ ലൂക്കോസ്, ജിജി മങ്ങാട്ടുകുന്നേൽ, ഷിബു കടുംബശേരിൽ, ജിജോ വേകത്താനം, ജോസ് കാരിത്തടം, ദേവസ്യയാച്ചൻ നിരവത്ത് എന്നിവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസ്‌ (എം) പ്രവർത്തകരായിരുന്ന ജോസ് കുന്നാനിക്കൽ, കുഞ്ഞുമോൻ പുത്തൻപുരയ്‌ക്കൽ എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപെടുത്തി.

Facebook Comments Box

By admin

Related Post