Fri. Apr 19th, 2024

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു വെച്ച കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിൽ പൊങ്കാല ..

By admin Aug 21, 2021 #Chera #cinima
Keralanewz.com

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു വെച്ച കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിൽ പൊങ്കാല ..

ക്രിസ്ത്യാനികളെ പ്രകോപിതരാക്കാൻ തീരുമാനിച്ചു ഉറപ്പിച്ചു തന്നെ സിനിമക്കാർ … വിശ്വാസികളെ വികാരം വ്രണപ്പെടുത്തി എങ്ങനെയും സിനിമ വിജയിപ്പിക്കുക എന്ന ലക്ഷ്യമാണ് മലയാള സിനിമയിലെ ഏതാനും ചില ആളുകൾ പയറ്റുന്നത് . എങ്ങനെയും കുറെ വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുക എന്നതാണ് മലയാള സിനിമയുടെ നിലവാര തകർച്ച കാണിക്കുന്നത് . നാദിർഷ തുടക്കമിട്ട ഈ ട്രെൻഡ് ഇപ്പോൾ വീണ്ടും ആവർത്തിക്കുന്നു .

സുപ്രസിദ്ധ സംവിധായകൻ ജീത്തു ജോസഫും കുഞ്ചാക്കോ ബോബനുമാണ് ചേര എന്ന പേരിലിറങ്ങുന്ന പുതിയ ചിത്രത്തിന് മറിയത്തിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രമാണ് കാണിച്ചിരിക്കുന്നത്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഈ പരിശുദ്ധ ചിത്രം സിനിമ പോസ്റ്ററിൽ കാണിക്കേണ്ട ഒരു കാര്യവുമില്ലാത്തതാണ് . ക്രിസ്ത്യൻ വിശ്വാസികളെ പ്രകോപിതരാക്കി സിനിമ വിജയിപ്പിക്കാം എന്നതാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത് . ക്രിസ്ത്യാനികൾ പ്രതികരിക്കുമ്പോൾ മണ്ടന്മാരായ അവിശ്വാസികളും , സഭ വിരോധികളും തീവ്ര ക്രിസ്ത്യൻ വിരോധികളായ ചില മത വിശ്വാസികളുടെയും സപ്പോർട്ട് ലഭിക്കുമെന്നും ആണ് ഒരു സിനിമ അണിയറ പ്രവർത്തകൻ കേരളാ ന്യൂസിനോട് പ്രതികരിച്ചത് .അണിയറ പ്രവർത്തകർ കൂടി ആലോചിച്ചാണ് ഇങ്ങനെയൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയത്

ഈ പോസ്റ്റർ ഫേസ്ബുക്കിൽ വന്നതിനു ശേഷം നിരവധി ക്രിസ്ത്യൻ ഫൈക് പ്രൊഫൈലുകൾ ആണ് പ്രതികരിക്കുന്നത് ഇതിൽ പലതും സിനിമാക്കാരുടെ തന്നെ ഫൈക് പ്രൊഫൈലുകൾ ആണത്രേ . ക്രിസ്ത്യൻ പേരുകളിൽ വന്നു വിവാദം ഉണ്ടാക്കാൻ , പി ആർ ഏജൻസികളും പിന്നിലുണ്ടത്രെ . എന്തായാലും ആശയ ദാരിദ്യ്രം നേരിടുന്ന സിനിമാക്കാർ ഓണ തലേന്ന് റിലീസ് ആയ ഹോം എന്ന സിനിമ പോയി കണ്ടു , എന്താണ് സിനിമ എന്ന് മനസിലാക്കി സ്വന്തം ആശയം വെച്ച് സിനിമ പിടിക്കൂ എന്നാണ് ആൾ കേരളാ ക്രിസ്ത്യൻ ഫൗണ്ടേഷൻ ഭാരവാഹി മത്തായിച്ചൻ പെരുവന്താനം കേരളാ ന്യൂസിനോട് പ്രതികരിച്ചത്

Facebook Comments Box

By admin

Related Post