PoliticsKerala News

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് മണ്ഡലം പ്രസിഡന്റ് രാജി വെച്ചു.

Keralanewz.com

പാലക്കാട് : പാലക്കാട് യൂത്ത്കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജി വെച്ചു.

ഷാഫി പറമ്ബിലിനൊപ്പം ഉണ്ടായിരുന്ന പി എസ് ബിബിൻ ആണ് രാജിവച്ചത്. ഗ്രൂപ്പ് പോരിനെ തുടർന്നാണ് രാജി. രാജി കാരണം പി എസ് ബിബിൻ തന്നെ ഫേസ്ബുക്കിലും കുറിച്ചു.
എസ് ബിബിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സംഘടന തെരഞ്ഞെടുപ്പിലൂടെ 3000 തില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങിയാണ്, ഞാൻ പാലക്കാട് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആയത്, ഇന്നലെ എൻറെ വ്യക്തിപരവും കുടുംബകരവുമായ ചില കാരണങ്ങള്‍ കൊണ്ട് രാജിസന്നത നേതൃത്വത്തെ അറിയിച്ചിരുന്നു അറിയിച്ചിരുന്നു. എന്നാല്‍ പാർട്ടി ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മണ്ഡലം കൂടി ആയതുകൊണ്ട്, ഞാൻ എടുത്ത തീരുമാനം മാറ്റുവാൻ തീരുമാനിച്ചു.

ആ വിവരം ഇന്നലെ രാത്രി തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വം ആണ്.

ശരീരമാസകലം തീപൊള്ളി മാസങ്ങളോളം ആശുപത്രിയില്‍ കിടന്നതും, അഞ്ചുദിവസം ആലത്തൂർ സബ് ജയിലില്‍ കിടന്നതും, ഇപ്പോഴും തീരാത്ത ഒട്ടനവധി കേസുകളില്‍ പ്രതിയായതും, എൻറെ പ്രസ്ഥാനത്തിന് വേണ്ടിയാണ്, എൻറെ വ്യക്തിപരമായ കുടുംബപരമായ കാര്യങ്ങളെക്കാള്‍ പ്രാധാന്യം പ്രസ്ഥാനത്തിന് തന്നെയാണ്….

Facebook Comments Box