Kerala NewsFilms

ഉദ്ഘാടനത്തിന് നാട മുറിക്കാൻ പോകുന്ന ഹണി റോസിന് ലഭിക്കുന്ന പ്രതിഫലം ‘പ്രേമലു’ വിലെ ആ പയ്യന് ലഭിക്കുമോ ? സിനിമ രംഗത്തെ സ്ത്രീ സമത്വത്തെ കുറിച്ച്‌; ശാന്തിവിള ദിനേശ്‌

Keralanewz.com

തിരുവനന്തപുരം: കഴിഞ്ഞ ദിവസ൦ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്ന്, ഈയൊരു ഉത്തരവിനെ സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി സ്വാഗതം ചെയ്യുകയും ചെയ്‌തിരുന്നു, സിനിമാ രംഗത്തെ സ്ത്രീ സമത്വത്തിന് വേണ്ടി ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉന്നയിച്ച ശുപാർശകള്‍ക്കെതിരെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ ശാന്തിവിള ദിനേശിപ്പോള്‍.
സ്ത്രീകള്‍ക്കും പുരുഷൻമാർക്കും സിനിമാ രംഗത്ത് തുല്യ പ്രതിഫലം സാധ്യമല്ലെന്ന് ശാന്തിവിള പറയുന്നു. നാട മുറിക്കാൻ ഇപ്പോള്‍ ഓരോയിടത്തും പോകുന്ന ഹണി റോസുണ്ടല്ലോ. ഹണി റോസിന് കിട്ടുന്ന പ്രതിഫലം പ്രേമലു എന്ന പടത്തില്‍ കോടികളുണ്ടാക്കിയ പയ്യന് കിട്ടുമോ എന്നാണ് ശാന്തിവിള ചോദിക്കുന്നത്

കിട്ടില്ല. കാരണം ആളുകള്‍ക്ക് ഹണി റോസിനെയാണ് ഇഷ്ടം. കാരണം ഹണി റോസ് വന്നാല്‍ പതിനായിരം പേർ കൂടും. അതുകൊണ്ട് ഹണി റോസ് പറയുന്ന സൗകര്യങ്ങള്‍ കൊടുക്കും. അവിടെ തുല്യത വേണമെന്ന് പുരുഷൻമാർക്ക് വാദിക്കാൻ പറ്റുമോ എന്നാണ് വിമർശന രൂപേണ ശാന്തിവിള പറഞ്ഞത്. മഞ്ജു വാര്യർ വാങ്ങുന്ന പ്രതിഫലം സിനിമയില്‍ ചെറിയ വേഷം ചെയ്യുന്ന കാമാക്ഷിക്ക് കിട്ടുമോ. കാമാക്ഷിക്കും മഞ്ജു വാര്യർക്കും ഒരേ പ്രതിഫലം നല്‍കണമെന്ന് പറയാൻ പറ്റുമോ

നയൻതാരയുടെ പ്രതിഫലം അവരുടെ കൂടെ അഭിനയിക്കുന്ന പല നായകൻമാരേക്കാള്‍ കൂടുതല്‍ അല്ലേ. എന്താണ് യാഥാർത്ഥ്യ ബോധത്തോടെ ഇത്തരം കാര്യങ്ങളെ കാണാത്തത്. അഞ്ച് വർഷമായി അടയിരിക്കുന്ന കമ്മീഷൻ റിപ്പോർട്ടുള്ള സാംസ്കാരിക വകുപ്പ് മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും തനിക്ക് ചോദിക്കാനുള്ള ചോദ്യം ഇവിടെ എറണാകുളത്ത് ബുദ്ധി വളർച്ചയില്ലാത്ത ചെറുക്കൻ മഞ്ജു വാര്യർക്ക് തന്നേക്കാളും പ്രായം കൂടുതലാണെങ്കിലും താൻ കെട്ടിക്കോളാം എന്ന് പറയുന്നു. നിത്യ മേനോനെ വേണമെങ്കിലും കെട്ടാം, മീനയുടെ ഭർത്താവ് മരിച്ച്‌ പോയത് കൊണ്ട് മീന ചേച്ചിയെയും താൻ കെട്ടാമെന്ന് പറയുന്നു. ഒരു മന്ദബുദ്ധി ചെറുക്കൻ. അവന്റെ പേര് പോലും ഉപയോഗിക്കുന്നില്ല . നിരന്തരമായി ഇങ്ങനെയൊരു ചെറുക്കൻ യൂട്യൂബ് വഴി ശല്യപ്പെടുത്തുന്നുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഒരു പെറ്റിക്കേസെങ്കിലും അവന്റെ പേരില്‍ എടുത്തോ. നൊട്ടോറിയസ് ക്രിമിനലാണെന്നേ താൻ ഈ ചെറുക്കനെ പറയൂ ശാന്തിവിള പറയുന്നു

Facebook Comments Box