Fri. Sep 13th, 2024

മുതല കണ്ണീര്‍ ഒഴുക്കിയതുകൊണ്ട് സഹായമാകില്ല’; രാഹുലിന്റെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌ ബിജെപി

By admin Aug 2, 2024 #bjp #congress
Keralanewz.com

രാഹുലിന്റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച്‌ ബിജെപി. രാഹുല്‍ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.
മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് കുഴിച്ച്‌ മൂടിയത് യുപിഎ സർക്കാരാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങള്‍ പാർലമെന്റില്‍ ഉന്നയിക്കുന്നതില്‍ പോലും രാഹുല്‍ പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു

അതേസമയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടില്‍ വിവിധ ഇടങ്ങള്‍ സന്ദർശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്‍റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും.

ഇന്നലെ ഉരുള്‍പൊട്ടല്‍ മേഖലയായ ചൂരല്‍ മലയിലും വിവിധ ദുരിതാശ്വാസ ക്യാമ്ബുകളായിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയിരുന്നു. കുഞ്ഞുമക്കളെയും പ്രായമായവരെയും ഒക്കെ നെഞ്ചോടു ചേർത്തുകൊണ്ടുള്ള രാഹുലിന്റേയും പ്രിയങ്കയുടെയും ദൃശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചർച്ചയാവുകയും ചെയ്തിരുന്നു. ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിയപ്പോള്‍ അവിടെയുള്ളവർക്ക് വീടും വാഗ്ദാനം ചെയ്താണ് രാഹുല്‍ മടങ്ങിയത്.

Facebook Comments Box

By admin

Related Post