Kerala NewsReligion

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഗാഡ്ഗില്‍- കസ്തുരിരംഗൻ റിപ്പോര്‍ട്ടുകള്‍ എതിര്‍ത്ത നിലപാടില്‍ ഇപ്പോഴും മാറ്റമില്ല: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Keralanewz.com

കൊച്ചി: രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി .

ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും
സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കർഷകർക്കെതിരെ അനാവശ്യമായി നീങ്ങുന്നവർ പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടാക്കിയിട്ടില്ലെന്നത് വിരോധാഭാസമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Facebook Comments Box