Fri. Mar 29th, 2024

യു.ഡി.എഫിലെ തമ്മിലടി; ചിറക്കടവ് ബാങ്ക് ഭരണം നഷ്ടമാകുന്നു

By admin Aug 22, 2021 #news
Keralanewz.com

ചിറക്കടവ്; യുഡിഎഫ് ഭരിച്ചിരുന്ന ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് അഴിമതി ആരോപണത്തിന് പേരിൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. മുൻ സെക്രട്ടറി ഭരണസമിതിയുടെ അറിവോടെ നടത്തിയ കോടികളുടെ അഴിമതിയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ബാങ്ക് പ്രസിഡൻ്റിൻ്റെയും ചില ഭരണസമിതി അംഗങ്ങളുടെയും  നിലപാടു മൂലമാണ് കാലങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന്  ഒരു വിഭാഗം ആരോപിക്കുന്നു

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽഒറ്റ സീറ്റിൽ മാത്രം ഒതുങ്ങിയപ്പോഴും, നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടപ്പോഴും  കോൺഗ്രസിന് ഏക ആശ്വാസം ചിറക്കടവ് ഭരണമായിരുന്നു. ഇതും കൂടെ നഷ്ടപ്പെടുത്തിയത് പ്രസിഡൻ്റിൻ്റെ പിടിവാശി മൂലമാണന്നും, ഇത് പരിഹരിക്കുന്നതിൽ നേതൃത്വത്തിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായന്നും ഒരു വിഭാഗം ആരോപിക്കുന്നു

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടപ്പോൾ കേരള കോൺഗ്രസുകാരനായ വൈസ് പ്രസിഡൻ്റിനെ അവിശ്വാസത്തിലൂടെ പുറത്തിറക്കിയിരുന്നു അന്ന് അദ്ദേഹം ഉന്നയിച്ച ആരോപണത്തിൽ അടിസ്ഥാനത്തിലാണ് വകുപ്പ് തല അന്വേഷണം നടന്നതും,ക്രമക്കേട് കണ്ടെത്തി ഭരണസമിതിയെ സസ്പെൻഡ് ചെയ്തതും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല എന്ന് ആരോപിച്ച് അദ്ദേഹം കേരള കോൺഗ്രസ് വിടുകയും സ്വതന്ത്രനായി മത്സരിച്ച് തോൽക്കുകയും ചെയ്തിരുന്നു .തുടർന്ന് അദ്ദേഹം കേരള കോൺഗ്രസ് ജോസഫ് വി ഭാഗം വഴി വീണ്ടും UDF ൽഎത്തി

UDF നോട് ഉള്ള സ്നേഹം കൊണ്ടല്ല മറിച്ച് തങ്ങൾക്ക് അനുകൂലമായി നിന്നില്ലങ്കിൽ ബാങ്ക് അഴിമതിയിൽ പേര് ഉൾപ്പെടുത്തും എന്ന ഒരു വിഭാഗം കോൺഗ്രസുകാരുടെ ഭീഷണിക്ക് വഴങ്ങിയാണ് അദ്ദേഹം തിരികെ UDF ൽ എത്തിയതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് ഭരണസമിതിയെ സസ്പെൻഡ് ചെയ്യുന്നതിന് കാരണക്കാരനായ ഇദ്ദേഹത്തെ ഇപ്പോൾ യുഡിഎഫ് കൺവീനർ ആക്കിയതും കോൺഗ്രസിൽ തർക്കത്തിന് കാരണമായിട്ടുണ്ട്

ചിറക്കടവ് ബാങ്കിലെ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ ഒരു ധാരണ ഉണ്ടാക്കിയിരുന്നു .മുന്നണി മാറ്റം ഉണ്ടായതോടെ കേരള കോൺഗ്രസുകാർക്ക് നിയമനം നൽകില്ല എന്ന കർശന നിലപാട് പ്രസിഡണ്ട് സ്വീകരിക്കുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് നേതാക്കൾ കെപിസിസി അംഗം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു.

കേരള കോൺഗ്രസ് നേതാക്കൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും നിയമനം തടയുകയും ചെയ്തു.  മുന്നണി മാറ്റം ഉണ്ടായങ്കിലും ധനകാര്യ സ്ഥാപനങ്ങളിലെ തൽസ്ഥിതി തുടരണമെന്ന ഡിസിസിയുടെ പൊതു നിലപാടിന് വിരുദ്ധമായ നിലപാടാണ് ബാങ്ക് പ്രസിഡൻ്റിൻ്റ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു വിഭാഗം ആരോപിക്കുന്നു. ഇതോടെ നിയമനം പ്രതീക്ഷിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതൃത്വത്തിനെതിരെ പ്രതിഷേധത്തിലാണ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തിയതോടെ കോൺഗ്രസിൻറെ അവസാന പ്രതീക്ഷയും അവസാനിച്ചു ഇതോടെ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചാൽ രണ്ട് നിയമം നൽകാമെന്ന വാഗ്ദാനവുമായി കേരള കോൺഗ്രസുകാരെ സമീപിച്ചെങ്കിലും അവർ അനുകൂല നിലപാട് സ്വീകരിച്ചില്ല. കോൺഗ്രസ് മണ്ഡലം നേതാക്കളുടെ മക്കൾ വരെ നിയമനത്തിന് ലിസ്റ്റിൽ ഉണ്ടായിരുന്നു ഇനി നിയമം നടക്കില്ല എന്ന് മനസിലാക്കിയ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ മക്കളെയെങ്കിലും നിയമിക്കാൻ സഹായിക്കണമെന്ന് ആവശ്യവുമായി കേരള കോൺഗ്രസ് നേതാക്കളെ നിരന്തരം ബന്ധപ്പെടാൻ തുടങ്ങി.ഇത് മനസ്സിലാക്കിയ റിട്ടയേർഡ് ഗവൺമെൻറ് ജീവനക്കാരനായ സൈബർ കോൺഗ്രസുകാരൻ കേരള കോൺഗ്രസിനും നേതാക്കൾക്കുമെതിരെ നിരന്തരം അപകീർത്തികരമായ പ്രസ്താവനകളുമായി സോഷ്യൽ മീഡിയയിൽ എത്തി

ഇദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം അനാവശ്യവും കോൺഗ്രസ് പാർട്ടിക്ക് യാതൊരുവിധ ഗുണവും ചെയ്യാത്ത ആണെന്നും ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻറെ പ്രസ്താവനകളാണ് യുഡിഫ് ഒറ്റ സീറ്റിൽ ഒതുങ്ങാൻ കാരണമെന്ന് ഘടകകക്ഷികളും ആരോപിക്കുന്നു. പൊൻകുന്നത്തെ എം പി ഓഫീസ് ഇദ്ദേഹം ദുരുപയോഗം ചെയ്യുന്നതായും പാർട്ടിക്കുള്ളിൽ ആക്ഷേപമുണ്ട് വിവിധ ഗവൺമെൻറ് ഓഫീസുകളിലേയ്ക്കും, പോലീസ് സ്റ്റേഷനിലേയ്ക്കും എം പി ഓഫീസിൽ നിന്നാണ് എന്ന് പറഞ്ഞ് ഇദ്ദേഹം എംപി അറിയാതെ വിളിക്കുന്നതായും ആരോപണമുണ്ട്

  ഇദ്ദേഹത്തിന് എതിരെ ഒരു വിഭാഗം പ്രവർത്തകർ കോട്ടയം  ഡിസിസി യെ സമീപിച്ചതായും സൂചനയുണ്ട് .ഇതിനിടെ ഇനി തിരഞ്ഞെടുപ്പ് നടന്നാലും ചിറക്കടവ് ബാങ്ക് ഭരണം തിരികെ കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലാക്കിയ ഒരു വിഭാഗം ബിജെപിയുമായി രഹസ്യചർച്ച തുടങ്ങിയതായും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു

Facebook Comments Box

By admin

Related Post