Fri. Dec 6th, 2024

ഈശ്വര്‍ മാല്‍പെ ലക്ഷ്യം കണ്ടു; തലകീഴായ നിലയില്‍ ട്രക്ക് കണ്ടു. അര്‍ജുന്റെ ലോറി വടം കെട്ടി ഉയര്‍ത്തും

By admin Sep 21, 2024 #news
Keralanewz.com

ഷിരൂർ :‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റേതെന്ന് കരുതുന്ന ലോറി കണ്ടെത്തി. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നദിയുടെ അടിത്തട്ടില്‍ പോയി ലോറിയില്‍ വടം കെട്ടി.
നദിയുടെ ഉപരിതലത്തില്‍ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളത്.

ലോറിയുടെ ക്യാബിന് കീഴിലാണ് മാല്‍പെ വടം കെട്ടിയിരിക്കുന്നത്. ലോറിയുടെ ക്യാബിന്‍ ഇന്ന് തന്നെ ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഇന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് എംഎല്‍എ സതീഷ് സെയ്ദ് വ്യക്തമാക്കിയിരുന്നു.

അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയില്‍ പരിശോധന പുരോഗമിക്കുകയാണ്. പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂഅര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് ആദ്യം കര്‍ണാടക അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ജില്ല ഭരണകൂടവുമായി നിരന്തരം ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവില്‍ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദേശിച്ച മൂന്ന് പ്രധാന പോയന്റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചില്‍ നടക്കുന്നത്.

Facebook Comments Box

By admin

Related Post