തൃശൂരിലെ തോൽവിക്ക് കാരണം പൂരരല്ല,’പ്രതാപൻ്റെ പിന്മാറ്റം ബി ജെ പി പ്രയോജനപ്പെടുത്തി, കെ പി സി സി ഉപസമിതി റിപ്പോര്‍ട്ട്
തൃശൂർ: പൂരം അല്ല തൃശൂരിലെ തോല്‍വിയുടെ മുഖ്യ കാരണമെന്ന് കെ പി സി സി ഉപസമിതി റിപ്പോർട്ട്.
തൃശൂരിലെ തോല്‍വിയെക്കുറിച്ച് പഠിക്കാനായി കെ പി സി സി നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിലാണീ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
അതോടൊപ്പം, സി പി ഐ എം -ബി ജെ പി അന്തർധാരയാണ് പൂര വിവാദമെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. ഈ അന്തർധാരയുടെ ഭാഗമായാണ് സി പി എമ്മിൻ്റെയും, സി പി ഐയുടെയും മുതിർന്ന നേതാക്കളുടെയുള്‍പ്പെടെ ബൂത്തുകളില്‍ ബി ജെ പിക്ക് ലീഡ് നേടാനായതെന്നാണ് വിലയിരുത്തൽ.
ടി എൻ പ്രതാപൻ്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയത് തോല്‍വിക്ക് കാരണമായെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി പൊതു സമൂഹത്തിൽ ഇടം നേടിയെന്നും റിപ്പോർട്ടില്‍ പറയുന്നു.
റിപ്പോർട്ട് കെ സി ജോസഫ്, ടി സിദ്ദിഖ് എം എല്‍ എ, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ ഉപസമിതി അംഗങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.