തൊടുപുഴ:സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും റബ്ബർ വില സ്ഥിരതാ പദ്ധതി പ്രകാരമുള്ള ഇൻസെന്റീവ് കുടിശ്ശികയും, ഓണക്കാലയളവിൽ വിവിധക്ഷേമ പെൻഷനുകൾ ഒരുമാസത്തെ കുടിശ്ശികസഹിതവും നൽകിയ എൽഡിഎഫ് ഗവൺമെൻറിൻറെ ഇച്ഛാശക്തിയെ കേരള കോൺഗ്രസ്എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കർഷക പെൻഷൻ പദ്ധതിയിൽ നിലവിലുള്ള കുടിശ്ശിക സമയബന്ധിതമായി തീർത്തു നൽകുവാനും പുതിയ പെൻഷൻ അപേക്ഷകൾ സ്വീകരിക്കുന്നതിനും സർക്കാർ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി മാധ്യമങ്ങൾ കേരളത്തിലെ ഇടത് സർക്കാരിനെ കരിവാരി തേയ്ക്കുന്നതിന് പരിശ്രമിക്കുന്നത് അപലപനീയമാണ്. വയനാട് പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട വിവാദം ഇതിനുദാഹരണമാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭ്യമാക്കുവാൻ യോജിച്ച പ്രക്ഷോഭത്തിന് സഹകരിക്കേണ്ട പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാൻ തയ്യാറാകാതെ സംസ്ഥാനത്തിന്റെ താൽപര്യങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ ഐ ആൻറണി, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, അംബിക ഗോപാലകൃഷ്ണൻ,ജോസി വേളാശേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലകുന്നേൽ, തോമസ് വെളിയത്തുമാലി, ജോസ് മഠത്തിനാൽ, മനോജ് മാമല, ലിപ്സൺ കൊന്നക്കൽ, സി ജെ ജോസ്,ഡോണി കട്ടക്കയം, ജിജി വാളിയംപ്ലാക്കൽ, സണ്ണി പഴയിടം,അഡ്വ. കെവിൻ ജോർജ്, ഷാനി ബെന്നി, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറക്കൽ,ജോസ് കുന്നുംപുറത്ത്, ജോഷി കൊന്നക്കൽ, പി ജി ജോയി, ജോസ് ഈറ്റക്കകുന്നേൽ, ഷീൻ പണിക്കുന്നേൽ, ഷിജു പൊന്നാമറ്റം, ജോസ് പാറപ്പുറം,ജെഫിൻ കൊടുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Facebook Comments Box