മലപ്പുറം: പി.വി. അൻവർ എംഎൽഎ ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് ഡിഎംകെ നേതാക്കളെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്‍റെ അപ്രതീക്ഷിത നീക്കം. മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കള്‍ അൻവറിനെ കണ്ടിരുന്നു.
തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി. ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ചയില്‍ ഡി.എം.കെയുടെ രാജ്യസഭാംഗം എം.എം. അബ്ദുല്ലയും പങ്കെടുത്തു.
അതേസമയം, കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഹമ്മദ് അബൂബക്കർ തയാറായില്ല. അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡി.എം.കെ നേതാവ് സെന്തില്‍ ബാലാജിയെ കണ്ടിരുന്നു. നിലവില്‍ സി.പി.എം ബന്ധം അവസാനിപ്പിച്ച അൻവർ ഒരു മുന്നണിയുടെയും ഭാഗമല്ല. കോണ്‍ഗ്രസിലോ ലീഗിലോ ചേരുന്നതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്രമായി നില്‍ക്കാനാണ് അൻവർ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചതായാണ് വിവരം. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്‍റെ അപ്രതീക്ഷിത കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കള്‍ അൻവറിനെ കണ്ടിരുന്നു.
തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി. ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയില്‍ ഡി.എം.കെയുടെ രാജ്യസഭാംഗം എം.എം. അബ്ദുല്ലയും പങ്കെടുത്തു.