Fri. Dec 6th, 2024

വയനാട്ടിൽ ശോഭാ സുരേന്ദ്രൻ;ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട്ടില്‍ ശോഭാ സുരേന്ദ്രൻ്റെ, പേര് നിര്‍ദേശിച്ച്‌ കേന്ദ്ര ബിജെപി നേതൃത്വം.

By admin Oct 14, 2024 #bjp #Sobha Surendran
Keralanewz.com

കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും.

കേന്ദ്ര നേതൃത്വമാണ് ശോഭയുടെ പേര് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വവും ശോഭയുടെ പേരിനോട് എതിർപ്പ് കാണിച്ചിട്ടില്ല. വയനാട്ടിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മറ്റ് അവകാശവാദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ ശോഭയെ പരിഗണിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. പകരം സി. കൃഷ്ണകുമാറിനെയാണ് സ്ഥാനാർഥിയാക്കാൻ ബിജെപി നിശ്ചയിച്ചത്. ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതി ഉയരുന്നതിന് കാരണമായിരുന്നു. ഏത് മണ്ഡലത്തില്‍ നിർത്തിയാലും വോട്ടുനില മെച്ചപ്പെടുത്താൻ കഴിയുന്ന നേതാവാണ് ശോഭയെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ മലമ്ബുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിലും തുടർച്ചയായി മികച്ച പ്രകടനം നടത്തി നില മെച്ചപ്പെടുത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ തന്നെ മതിയെന്നാണയിരുന്നു ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്. ഇതോടെയാണ് ശോഭയെ വയനാട്ടിലേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥിയായെത്തുമ്പോൾ വയനാട്ടിൽ ഒരു നല്ല മത്സരം കാഴ്ചവെക്കാൻ ശോഭക്കാകുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം.

Facebook Comments Box

By admin

Related Post