Kerala NewsNational NewsPolitics

കളക്‌ട്രേറ്റിന്റെ വാതിലിലൂടെ എത്തി നോക്കി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ! ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോണ്‍ഗ്രസ് അദ്ധ്യക്ഷനേക്കാള്‍ മുകളിലോ?

Keralanewz.com

കൽപ്പറ്റ

പ്രിയങ്കയുടെ പത്രികാ സമർപ്പണം കുടുംബ പ്രോഗ്രാമാക്കി മാറ്റി ഗാന്ധി കുടുംബം,കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് പങ്കെടുത്തത് ചില്ലു വാതിലിലൂടെ .

പ്രിയങ്കയുടെ നോമിനേഷൻ സമർപ്പണത്തിന് വേണ്ടി കേന്ദ്ര നേതാക്കൻമാർ എല്ലാവരും കൽപറ്റയിൽ സന്നിഹിതരായിരുന്നു.

അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര എന്നിവരാണ് പത്രിക സമർപ്പത്തിന് കളക്‌ട്റുടെ ചേംബറില്‍ ആദ്യം കയറിയത്.

എന്നാൽ വദ്ര കുടുംബം മുഴുവൻ അകത്ത് കയറിയപ്പോള്‍ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ സ്ഥാനം പടിക്ക് പുറത്ത് . ഏറെ സമയത്തെ കാത്തുനിൽപ്പിനു ശേഷമാണ് ഖാർഗെക്ക് ഉള്ളിലേക്ക് പ്രവേശനം ലഭിച്ചത്.

കളക്‌ട്രേറ്റ് ഹാളിന് പുറത്ത് നിന്ന്, വാതിലിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഖാർഗെയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചു. അകത്തേക്കുള്ള വിളി പ്രതീക്ഷിച്ച് എത്തി വലിഞ്ഞു നോക്കുന്ന ഖാർഗെ യുടെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്.

എന്നാൽ ബിജെപി ഈ വിഷയത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
. ” പ്രിയങ്ക വാദ്ര ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് ഖാർഗെജിയെ മുറിയില്‍ നിന്ന് മാറ്റി നിർത്തിയത് എല്ലവരും കണ്ടതാണ്. ദളിതനായത് പാപമാണോ? സീതാറാം കേസരി, പി വി നരസിംഹ റാവു ജി, ഇപ്പോള്‍ ഖാർഗെ സന്ദേശം വ്യക്തമാണ്. ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പദവി കോണ്‍ഗ്രസ് പ്രസിഡൻ്റിനേക്കാള്‍ ഉയർന്നതാണെന്ന് ഓർക്കണം എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചത്.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. “മുതിർന്ന പാർലമെൻ്റേറിയനും ദളിത് നേതാവുമായ ഖാർഗെയോട് കാണിക്കുന്ന അനാദരവ് നിരാശാജനകമാണ്. എഐസിസിയുടെയോ പിസിസിയുടെയോ പ്രസിഡണ്ടായാലും അവരെ അപമാനിക്കുന്നതില്‍ അഭിമാനം കണ്ടെത്തുന്നവരാണ് ഗാന്ധി കുടുംബം”- അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ ഗതികേട് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയത്. “പാവം ഖാർഗെ ജി! ഇറ്റാലിയൻ വനിതയുടെ മകള്‍ വയനാട്ടില്‍ നാമനിർദേശ പത്രിക സമർപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ അളിയനും അമ്മായിമ്മയും മകനും മകളുടെ മകനും അകത്തുണ്ട്, തന്നെയും അകത്തേക്ക് കയറ്റുമോ എന്നറിയാൻ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ ദ്വാരങ്ങളിലൂടെ ഒളിഞ്ഞു നോക്കുന്നു” എന്നാണ്ട് ബിജെപി നേതാവ് പ്രേം ശുക്ല പരിഹസിച്ചു പറഞ്ഞത്. –

എന്തായാലും ഈ വിഷയം രാജ്യത്തുടനീളം ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Facebook Comments Box