ഇടുക്കി: മലയാളികള്‍ വിദേശ തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഇടുക്കി ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ കൂട്ടിച്ചേർത്തു. ജില്ലാ അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി. ആകെ 20 പരാതികളാണ് പരിഗണിച്ചത്. 9 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 3 പരാതികൾ ലഭിച്ചു.
യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ
കമ്മീഷൻ അംഗം വിജിത പി. സി, അഡ്മിനിട്രേറ്റീവ് ഓഫീസർ ശ്രീ. ജോസഫ് സ്കറിയ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, ജില്ലാ കോഡിനേറ്റർ ജോമോൻ പൊടിപാറ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
Facebook Comments Box