പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിനു പിന്നില്‍ എസ്ഡിപിഐ-ജമാ
അത്തെ ഇസ്ലാമി കൂട്ടുകെട്ടുണ്ടെന്ന് സമ്മതിച്ച് വികെ ശ്രീകണ്ഠൻ എംപി.
ഇരു സംഘടനകളുടെയും വോട്ടുകള്‍ യുഡിഎഫ് വാങ്ങിയിട്ടുണ്ടെന്ന് വികെശ്രീകണ്ഠൻ എംപി പാലക്കാട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ പറഞ്ഞു.
നേരത്തെ,ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കള്‍ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് വി കെ ശ്രീകണ്ഠൻ എംപിയുടെ സമ്മതം.തെരഞ്ഞെടുപ്പിനു മുമ്ബ് തങ്ങളുടെ പിന്തുണതേടി ഷാഫി പറമ്ബില്‍ എത്തിയിരുന്നതായി എസ്‌ഡിപിഐ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് ജയത്തിനായി അക്ഷീണം പ്രവർത്തിച്ചു.
വെല്‍ഫെയർ പാർട്ടിയുടെ പിന്തുണയും ഇവിടെ യുഡിഎഫിനായിരുന്നു.തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണല്‍ അവസാനിക്കും മുമ്ബേ തന്നെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയാഹ്ലാദ പ്രകടനം ആദ്യം നടത്തിയത് എസ്‌ഡിപിഐയായിരുന്നു. ആക്രോശിച്ചും കൊലവിളി നടത്തിയുമായിരുന്നു പ്രകടനം.അതേസമയം, വർഗീയവാദികളായ ഇരുകൂട്ടരുടെയും വോട്ട് വേണ്ട എന്ന് ഇടതുപക്ഷം നേരത്തെ തന്നെ അസന്ദിഗ്‌ധമായി പറഞ്ഞിരുന്നു. എന്നാല്‍, പലദിവസങ്ങളില്‍ ആവർത്തിച്ചു ചോദിച്ചിട്ടും എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവിനും ഷാഫി പറമ്ബിലിനും കഴിയാതെ പോയത് ഈ കൂട്ടുകെട്ടിന്റെ ഫലമായായിരുന്നു.