ചേലക്കരയിലെ തോല്‍വിക്ക് പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് രമ്യ ഹരിദാസ്. മറുനാടൻ മലയാളി എന്ന ഓണ്‍ലൈൻ മാധ്യമത്തെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ഷാജൻ സക്‌റിയക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിന്തുണ പ്രഖ്യാപിച്ചതില്‍ നിർവ്യാജം ഖേദിക്കുന്നു. എംപിയായ ശേഷവും ശമ്ബളവും അലവൻസുമൊക്കെ ലഭിച്ചിട്ടും പട്ടിണിയാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല
വാഹനത്തിന്റെ അടവും ഡീസലും ആലത്തൂരിലെയും ചേലക്കരയിലെയും വീടുകളുടെയും ഓഫീസിന്റെയും വാടകയും സ്റ്റാഫിന്റെ ശമ്ബളവുമൊക്കെ താൻ തന്നെയാണ് കൊടുത്തിരുന്നത്. അക്കാര്യമാണ് താൻ പറഞ്ഞതെന്നും രമ്യ ഹരിദാസ് പറഞ്ഞു
മികച്ച പ്രവർത്തനങ്ങളിലൂടെ 2019ല്‍ ആലത്തൂരില്‍ മുന്നണി ചരിത്രം സൃഷ്ടിച്ചു. ഏറ്റവും മുതിർന്ന മന്ത്രിയെ തന്നെ ഇറക്കി ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചപ്പോഴും ഭൂരിപക്ഷം 20,000 വോട്ടായിരുന്നു. ചേലക്കര തെരഞ്ഞെടുപ്പില്‍ 2021ലെ നാല്‍പതിനായിരത്തോളം വരുന്ന ഭൂരിപക്ഷം 12,000ത്തിലേക്ക് കുറയ്ക്കാൻ സാധിച്ചെന്നും രമ്യ ഹരിദാസ് പറഞ്ഞു