Fri. Dec 6th, 2024

ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിച്ചിട്ടില്ല..!! അങ്ങനെ അട്ടിമറിക്കാൻ പറ്റുന്ന പാര്‍ട്ടിയല്ല ബിജെപി..!!! നില്‍ക്കണോ പോകണോ എന്ന് കേന്ദ്രം തീരുമാനിക്കുമെന്നും കെ. സുരേന്ദ്രൻ

Keralanewz.com

കോഴിക്കോട്: അധ്യക്ഷ സ്ഥാനം ഇപ്പോള്‍ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

അതില്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിന് തന്നെയാണ്. പ്രവർത്തനം ഓഡിറ്റ് ചെയ്യപ്പെടണം. താൻ നില്‍ക്കണോ പോകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിച്ചിട്ടില്ലെന്നും അങ്ങനെ അട്ടിമറിക്കാൻ പറ്റുന്ന പാർട്ടിയല്ല ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭ അധ്യക്ഷ പറഞ്ഞത് പരിശോധിക്കും. പരസ്യ പ്രസ്താവന നടത്തിയവരെക്കുറിച്ചും പരിശോധിക്കും. പാർട്ടിയില്‍തന്നെ ആരും ആക്രമിച്ചിട്ടില്ല, ആക്രമിക്കുകയുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിന് നിയതമായ രീതിയുണ്ട്. കുമ്മനം രാജശേഖരനെയാണ് സ്ഥാനാർഥി നിർണയത്തിന് ചുമതലപ്പെടുത്തിയത്. പാലക്കാട് പോയി എല്ലാവരേയും കണ്ട് അഭിപ്രായ സമാഹരണം നടത്തിയ ശേഷം മൂന്ന് പേരുകളാണ് അദ്ദേഹം നല്‍കിയത്. കൊച്ചിയില്‍ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാല് മണിക്കൂർ ചർച്ച നടത്തി. പട്ടികയിലെ രണ്ടു പേർ മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞു. ഇപ്പോള്‍ മത്സരിച്ച സി.കൃഷ്ണകുമാറും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ആ പേരും കൂടി വെട്ടിയശേഷം പട്ടിക അയയ്ക്കാൻ പറ്റില്ലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നഡ്ഡ ഉള്‍പ്പെടെയുള്ളവർ പരിശോധിച്ച ശേഷം പാർലമെന്ററി ബോർഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മലമ്ബുഴയില്‍ വോട്ടു വിഹിതം 3000 വോട്ടില്‍ നിന്ന് 50000 വോട്ടിേലക്ക് വർധിപ്പിച്ച ആളാണ് കൃഷ്ണകുമാർ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയില്‍ അദ്ദേഹം പാർട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്തു. ബിജെപിയില്‍ സ്ഥാനാർഥി മോഹികളില്ല. ഇ.ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ വോട്ടു ലഭിച്ചു. അത്രയും വോട്ട് സമാഹരിക്കുന്നതിന് കൃഷ്ണകുമാറിന് സാധിച്ചില്ല. വി.മുരളീധരന് മഹാരാഷ്ട്രയിലായിരുന്നു ദൗത്യം.

പാലക്കാട് തിരഞ്ഞെടുപ്പ് ശരിയായ നിലയില്‍ പാർട്ടി വിലയിരുത്തും. കഴിഞ്ഞ തവണത്തെ വോട്ട് എന്തുകൊണ്ട് നേടാൻ സാധിച്ചില്ലെന്ന് വിശകലനം ചെയ്യും. അടിസ്ഥാന വോട്ടുകള്‍ നിലനിർത്തി. എന്നാല്‍ പുതിയ വോട്ടുകള്‍ ആകർഷിക്കാൻ സാധിച്ചില്ല. പാർലമെന്റില്‍ വഖഫ് ബില്ലിനോട് കേരളത്തിലെ എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ആയിരക്കണക്കിന് ആളുകള്‍ നോക്കുന്നത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എസ്ഡിപിഐക്കെതിരെ പറയാൻ ധാർമികത ഇല്ല. പല പഞ്ചായത്തുകളും എസ്ഡിപിഐയുടെ സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. രണ്ട് മുന്നണികള്‍ക്കും മതഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Facebook Comments Box

By admin

Related Post