കൊല്ലം: എസ്ഡിപിഐയുടെ പരിപാടിയില്‍ നിറ സാന്നിദ്ധ്യമായി കോണ്‍ഗ്രസ് എംഎല്‍എ. കരുനാഗപ്പള്ളി എംഎല്‍എയുമായ സിആർ മഹേഷാണ് എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഇത് വിവാദങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
വഖഫ് ബില്ലിനെതിരായ പ്രതിഷേധ പരിപാടിയിലാണ് സി ആർ മഹേഷ് പങ്കുചേരുന്നത്. കേന്ദ്രസർക്കാരിനെതിരെ വഖഫ്- മദ്രസ സംരക്ഷണ സമ്മേളനവും ബഹുജന റാലിയും എസ്ഡിപിഐ സംഘടിപ്പിക്കുന്നുണ്ട്. ഇതിലാണ് എംഎല്‍എ പങ്കെടുക്കുന്നത്. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിന് സമീപം ഈ വരുന്ന എട്ടാം തിയതി വൈകീട്ട് നാല് മണിയ്ക്കാണ് പരിപാടി നടക്കുന്നത്.
എസ്ഡിപിഐ വഖഫ് സംരക്ഷണ സമിതി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിയ്ക്കുന്നത്.
വഖഫിനെയും മദ്രസകളെയും തകർക്കുന്നതിനുള്ള ആർഎസ്‌എസിന്റെ അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് എന്നാണ് എസ്ഡിപിഐയുടെ നിലപാട്. ഇതേ തുടർന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്.
അതേസമയം എംഎല്‍എ പരിപാടിയില്‍ പങ്കെടുക്കുന്നതോടെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കൂടിയാണ് വ്യക്തമാകുന്നത്.
മുനമ്ബത്തെ വഖഫ് അധിനിവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നാണ് കോണ്‍ഗ്രസ് ആവർത്തിക്കുന്നത്. ഇതിനിടെയാണ് എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. വർഗ്ഗീയ ശക്തികളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധവും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.