കുറവിലങ്ങാട് 122ആം നമ്പർ അംഗൻവാടി കുമാരി കേന്ദ്രം വനിതാ ഫിറ്റ്നസ് സെൻ്റർ നാടിനു സമർപ്പിച്ചു.

കുറവിലങ്ങാട് : കോട്ടയം ജില്ലാപഞ്ചായത്ത് 2021-22,22-23 വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നേതാജി അംഗൻ വാടി കുമാരികേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. കേരളാ. ഗവ. ചീഫ് വിപ് ഡോ.എൻ ജയരാജ് എം. എൽ. എ. നിർവഹിച്ചു. കടുത്തുരുത്തി എം. എൽ. എ. മോൻസ് ജോസഫ് അധ്യക്ഷനായിരുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.വി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ശ്രീ. പി. സി. കുര്യൻ വനിതാ ഫിറ്റ്നസ് സെന്ററിന്റെ ഉത്ഘാടനവും നടത്തി. വാർഡ്‌മെമ്പർ ശ്രീമതി. ഡാർളി ജോജി സ്വാഗതവും ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും കുറവിലങ്ങാട് ഡിവിഷൻ മെമ്പറുമായ ശ്രീമതി.നിർമ്മലാ ജിമ്മിപദ്ധതി വിശദീകരണം നടത്തി
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ജോസ് പുത്തൻ കാലാ, ബ്ലോക്ക് വൈസ്. പ്രസിഡന്റ്. ഡോ. സിന്ധുമോൾ ജേക്കബ്,പി. എം മാത്യു ഉഴവൂർ, സിൻസി മാത്യു,, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. അൽഫോൻസാ ജോസഫ്,, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യാ സജികുമാർ, എം. എൻ. രമേശൻ, ടെസ്സി സജീവ്. മെമ്പർമാരായ, വിനു കുര്യൻ, ഇ. കെ. കമലസനൻ, ജോയ്‌സ് അലക്സ്,ലതിക സാജു, രമാ രാജു,ബിജു ജോസഫ്,ബേബി തൊണ്ടാങ്കുഴി എം. എം. ജോസഫ് വ്യാപാരി വ്യവസായി സംഘടനകളുടെ പ്രസിഡന്റ്മാരായ ഷാജി ചിറ്റക്കാട്ടു, ബേബിച്ചൻ തയ്യിൽ, രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ സിബി മാണി, റ്റി. എസ്. എൻ. ഇളയത്,ബിജു മൂലം കുഴ,, സനോജ് മിറ്റത്താനി , ശശി കളിയോരത്തു, എൻ പവിത്രൻ, ഷാജി കണിയാംകുന്നേൽ, സിറിയക്, ബീനാ തമ്പി, ജഗദമ്മ തമ്പി
എന്നിവർ ആശംസകൾ അർപ്പിച്ചു. CDPO അംബിക നന്ദി പറഞ്ഞു.

ഈ പരിപാടി കുറവിലങ്ങാടിന്റെ ഉത്സവമായി മാറി പഞ്ചായത്ത്,തൊഴിലുറപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർ, അംഗൻവാടി ടീച്ചേർസ്, ആയമാർ,, ഹരിത കർമ്മ സേനാംഗങ്ങൾ,CDS, ADS, കുടുംബശ്രീ പ്രവർത്തകർ,ഓട്ടോ ടാക്സി സഹോദരന്മാർ വ്യാപാരി സുഹൃത്തുക്കൾ അങ്ങനെ എല്ലാ മേഖലയിലും ഉള്ളവർ ഒന്നിച്ചു ചേർന്ന അസുലഭ നിമിഷമായി മാറി.