കുളിമുറിയിൽ ഒളിഞ്ഞു നോട്ടക്കാരൻ ഒടുവിൽ കുടുങ്ങി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കുളിമുറിയിൽ ഒളിഞ്ഞുനോട്ടം വീക്‌നെസ് ആയ യുവാവ് ഒടുവിൽ അയൽവാസിയായ യുവതിയുടെ പരാതിയിൽ പോലീസ് പിടിയിലായി. അയൽവാസിയായ യുവതിയുടെ നഗ്നദൃശ്യങ്ങൾ കാണാനായി കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ കറുകച്ചാൽ ഉമ്പിടി വരവുങ്കൽ അനീഷ്‌കുമാർ (29) ആണ് അറസ്റ്റിലായത്.

സമീപവാസിയായ യുവതി കുളിക്കുമ്പോൾ അനീഷ് അവരുടെ കുളിമുറിയുടെ പിന്നിലെ വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ശബ്ദം കേട്ട് യുവതി നോക്കിയപ്പോൾ അനീഷിനെ തിരിച്ചറിഞ്ഞു. ഇയാൾ ഉടൻ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും യുവതിയുടെ പരാതിയിൽ കറുകച്ചാൽ പൊലീസ് പിടികൂടുകയായിരുന്നു

ഇയാളുടെ ഫോൺ പരിശോധിച്ചെങ്കിലും ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •